കിഫ്ബിക്ക് വേണ്ടി ഗ്രീന്‍ ബോണ്ട് വഴി ആഭ്യന്തര വിപണിയില്‍ നിന്ന് 1100 കോടി രൂപ സമാഹരിക്കും: മന്ത്രി തോമസ് ഐസക്ക്

കിഫ് ബിക്ക് വേണ്ടി ആഭ്യന്തര വിപണിയില്‍ നിന്ന് 1100 കോടി രൂപയാണ് ഗ്രീന്‍ ബോണ്ട് വഴി സമാഹരിക്കാന്‍ ഒരുങ്ങുന്നതെന്ന് ഐസക്ക്. വാങ്ങുന്നത് വിദേശവായ്പ്പ അല്ലെന്നും , അതിനാല്‍ തന്നെ റിസര്‍വ്വ് ബാങ്കിന്റെ അനുമതി വേണ്ടതില്ലെന്നും ഐസക്ക്. സി ആന്റ് ഏജി റിപ്പോര്‍ട്ട് താന്‍ പരസ്യപ്പെടുത്തിയെങ്കില്‍ അതിന്റെ ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണെന്നും ഐസക്ക് പറഞ്ഞു .

ലോകബാങ്കിന്റെ സമ്പ്‌സിഡയറി കമ്പിനിയായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് ഗ്രീന്‍ ബോണ്ട് വഴി 1100 രൂപ സമാഹരിക്കാന്‍ തീരുമാനിച്ചത് പുതിയ കാര്യം അല്ലെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ജൂണ്‍ 30 ന് ചേര്‍ന്ന കിഫ് ബി യോഗത്തിന് ശേഷം ഈ കാര്യം താന്‍ വ്യക്തമാക്കിയതാണെന്ന് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു .IFC ലോകബാങ്കിന്റെ സബ്‌സിഡയറി ആണെങ്കിലും വാങ്ങുന്ന വായ്പ്പ വിദേശ പണം അല്ല , ഇതിന് RBI യുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. കിഫ് ബി വായ്പ്പ ക്ക് അനുമതി വാങ്ങാന്‍ ഉള്ള ചുമതലയും ഐഎഫ് സി ക്കാണ്. സാങ്കേതിക സഹായത്തിന് ഉള്ള ധാരണാപത്രം IFC യുമായി കിഫ് ബി ഒപ്പ് വെച്ചിട്ടുണ്ട്.

പിപിപി മാതൃകയില്‍ പശ്ചാത്തല സൗകര്യ വികസനത്തിനാണ് അത് , ധാരണാ പത്രം ഒപ്പ് വെയ്ക്കും മുന്‍പ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ NOC കിഫ് ബി വാങ്ങി കഴിഞ്ഞു .തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് സോഫ്റ്റ് വെയറില്‍ അഴിമതി ആരോപിച്ച ചെന്നിത്തലക്ക് ഹൈക്കോടതിയില്‍ നിന്ന് കണക്കിന് കിട്ടിയതായി ഐസക്ക് പരിഹസിച്ചു. ഒരു ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത എന്നത് അതിന്റെ ക്രൈഡിബിലിറ്റിയാണ് ,അത് തകര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം . കിഫ് ബിക്ക് പണം മുടക്കന്‍ എത്തുന്നവര്‍ ഗൂഗിള്‍ ചെയ്താല്‍ ലഭിക്കുക കിഫ് ബിക്ക് എതിരായ വാര്‍ത്തയാണ് , പ്രതിപക്ഷത്തിന്റെ ലക്ഷ്യവും അതാന്ന്. ഐസക്കിന് വിദേശ നിക്ഷേപം ഉണ്ടെന്ന കെ. സുരേന്ദ്രന്റെ ആക്ഷേപത്തോട് മന്ത്രി ഇങ്ങനെ പ്രതികരിച്ചു

‘എന്റെ പേരില്‍ വിദേശ നിക്ഷേപം ഉണ്ടെങ്കില്‍ ED ,NlA, CBI ഓക്കെ നിങ്ങളുടെ കൈയ്യില്‍ അല്ലേ ,അവര്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നവര്‍ അല്ലേ. ഇനി ആരോപണം ഉന്നയിക്കും എന്റെ നിക്ഷേപം മുന്‍പ് കണ്ട് പിടിച്ചിട്ട് പറയു. തിരഞ്ഞെടുപ്പ് കണ്ട് ചെന്നിത്തലക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു.ഞാന്‍ C&AG റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെങ്കില്‍ അതിന്റെ ശിക്ഷ അനുഭവിച്ച് കൊള്ളാം അസാധരണ സാഹചര്യത്തില്‍ ഇങ്ങനെ തന്നെയാണ് പെരുമാറേണ്ടത്. സ്പീക്കര്‍ക്ക് താന്‍ മറുപടി നല്‍കുമെന്നും’ ഐസക്ക് വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News