താൻ കെപിസിസി അദ്ധ്യക്ഷനായിരിക്കുന്നിടത്തോളം കാലം ഒരു ബാറു മുതലാളിയും കെപിസിസി ഓഫീസിന്റെ പടി ചവിട്ടിക്കില്ലെന്ന് മുല്ലപ്പള്ളിരാമചന്ദ്രൻ.
ആരോപണം ഉന്നയിച്ച ബാർ മുതലാളിക്ക് എന്ത് വിശ്വാസ്യതയാണുള്ളത്.പ്രതിപക്ഷനേതാവ് ഇന്നലേയും ഇന്നും ആരോപണം നിഷേധിച്ചെന്നും മുല്ലപ്പള്ളിരാമചന്ദ്രൻ പറഞ്ഞു.
നിസ്സാരകാര്യങളെ പെരുപ്പിച്ച് കാണിക്കരുതെന്നും മുല്ലപ്പള്ളി. രാഘവൻ എംപിക്കെതിരായ വിജിലൻസ് കേസിനെ കുറിച്ച് താൻ അറിഞ്ഞില്ലെന്നും ആരോപണം ഉയർന്നപ്പോൾ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ലെന്നും മുല്ലപ്പള്ളി.
സംസ്ഥാനത്താകെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പൂർണ്ണതൃപ്തിയെന്നും, ഈർക്കൽ പാർട്ടിപോലും അവരുടെ പാർട്ടിക്കുള്ളിലെ പ്രശ്നങൾ തുറന്നു സമ്മതിക്കില്ലെന്നും വിമത സ്ഥാനാർത്ഥികളെ കുറിച്ചുള്ള ചോദ്യങൾക്ക് മറുപടി നൽകി.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകതയുണ്ടെന്ന് ആരും തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നും,വിമതരായി ആരെങ്കിലും മത്സരിച്ചാൽ അവരെ പാർട്ടിയിൽ പുറത്താക്കുമെന്നും മുല്ലപള്ളി പതിവു പല്ലവി ആവർത്തിച്ചു.

Get real time update about this post categories directly on your device, subscribe now.