തന്റെ പേരിൽ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി എ വിജയരാഘവൻ

തന്റെ പേരിൽ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സി പി ഐ(എം) ആക്റ്റിംഗ് സെക്രട്ടറി എ വിജയരാഘവൻ ഡി ജി പിക്ക് പരാതി നൽകി.

ശബരിമല ശാസ്താവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ താൻ ഇട്ട പോസ്റ്റ് എന്ന പേരിലാണ് വ്യാജ പ്രചരണം നടക്കുന്നത്. ഇത് മതവികാരം വൃണപ്പെടുത്താൻ ഇടയാക്കുമെന്നും,ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ മതവികാരം ഉണർത്തി വോട്ടു തട്ടുക എന്നതാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യമെന്നും പരാതിയിൽ വിജയരാഘവൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News