പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചു ; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനമെന്ന് മുഖ്യമന്ത്രി

പൊലീസ് ആക്ടില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വ്യാജ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നത്.

വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈ നിയമ ഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും ദുരപയോഗം ചെയ്യുമെന്ന അഭിപ്രായവും സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തു. സംശയങ്ങളും ആശങ്കകളും ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നു. 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.വ്യാജ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈ നിയമ ഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും ദുരപയോഗം ചെയ്യുമെന്ന അഭിപ്രായവും സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തു. സംശയങ്ങളും ആശങ്കകളും ബാക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമ ഭേദഗതി പിന്‍വലിക്കാനാണ് തീരുമാനിച്ചത്.

ഭേദഗതി കൊണ്ടുവരാന്‍ ഇടയാക്കിയ സംഭവങ്ങള്‍ ആരും മറന്നുകാണില്ല. അന്നെല്ലാം ചൂണ്ടിക്കാണിച്ചത് നിയമത്തിന്റെ അപര്യാപ്തതയായിരുന്നു. അതുകൊണ്ട് ആളുകള്‍ നിയമം കൈയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാവുന്നു, ഇതൊഴിവാക്കണം എന്നൊക്കെ മാധ്യമങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യുകയും അഭിപ്രായം പ്രകടിപ്പിക്കുകയും. മാധ്യമ മേധാവിമാരുടെ യോഗത്തിലും ഈ അഭിപ്രായം ഉയര്‍ന്നു. നൂറ് കണക്കിന് ഉദാഹരണങ്ങള്‍ നാടിന്റെ മുന്നിലുണ്ട്. സ്ത്രീകളെ അധിക്ഷേപിക്കുക, അപകീര്‍ത്തി പെടുത്താന്‍ ശ്രമിക്കുക, ട്രാന്‍സ്‌ജെന്റേര്‍സിനെ അധിക്ഷേപിക്കുക എന്നൊക്കെയുണ്ടായി. ഇത് തടയണമെന്ന ആവശ്യം പ്രതിപക്ഷത്ത് നിന്നടക്കം ഉയര്‍ന്നു. ഇത്തരം ചില സംഭവങ്ങളുടെ ഭാഗമായി ആത്മഹത്യ പോലും ഉണ്ടാകുന്ന നില നാട്ടിലുണ്ടായി.

ജീവിതം താറുമാറായ ചില സംഭവങ്ങളുണ്ട്. ഫോട്ടോയും വീഡിയോയും എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കപ്പെട്ടതിന്റെ ഭാഗമായി ജീവിതം നഷ്ടപ്പെട്ടവര്‍ അടക്കം ഉണ്ടായി. പ്രതിപക്ഷ നേതാവടക്കം ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസാരിച്ചു. മാധ്യമ മേധാവികളെ ഒരു പ്രത്യേക വിഷയത്തില്‍ ഒരു ഘട്ടത്തില്‍ വിളിച്ച് ആലോചിച്ചു. അന്ന് ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശമായി വന്നത് ഇതായിരുന്നു.

ഈ അഭിപ്രായം പരിഗണിച്ചാണ് നിയമ ഭേദഗതി തയ്യാറാക്കിയത്. നിയമം നിലവില്‍ വന്നപ്പോള്‍ അത് ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ഇടത് സര്‍ക്കാരിനെ പിന്തുണച്ചവരടക്കം ഉണ്ടായിരുന്നു. മാധ്യമ മേധാവികളുടെ യോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ചവര്‍ അവരുടെ മാധ്യമങ്ങളില്‍ മുഖപ്രസംഗങ്ങളില്‍ നിയമത്തെ വിമര്‍ശിച്ചു. സര്‍ക്കാരെന്ന നിലയില്‍ ആശങ്ക പരിഗണിക്കാതെ കഴിയില്ല. ഏതെങ്കിലും പൊതു അഭിപ്രായത്തെ വിലക്കുകയോ മാധ്യമത്തെ തടുത്ത് നിര്‍ത്തുന്നതും സര്‍ക്കാരിന്റെ ലക്ഷ്യമല്ല. ഇടത് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോവും ഇല്ലാത്തപ്പോഴും തുടര്‍ച്ചയായി എതിര്‍ത്ത കുറേ മാധ്യമങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ഏതെങ്കിലും ഇടത് സര്‍ക്കാര്‍ ഏതെങ്കിലും ശത്രുതാ പരമായ നിലപാട് മാധ്യമങ്ങളോട് സ്വീകരിച്ചിട്ടില്ല. ഇനിയും ചെയ്യില്ല.

മാധ്യമങ്ങളുടെ വിമര്‍ശനം ശത്രുതാ പരമല്ല. മാധ്യമങ്ങളുടെ ചില വിമര്‍ശനം തെറ്റായാലും ശത്രുതാപരമായ നിലപാട് സ്വീകരിച്ചിട്ടില്ല. നിയമം സദുദ്ദേശത്തോടെ ഉണ്ടാക്കിയതാണ്. ദുരുപയോഗം ചെയ്യപ്പെടുമെന്ന് സര്‍ക്കാരിനൊപ്പമുള്ളവര്‍ അടക്കം അഭിപ്രായപ്പെട്ടപ്പോള്‍ ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ അത് പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സും ഇറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News