കെപിസിസി പ്രസിഡന്റിന്റെ വാർഡിൽ യുഡിഎഫ് വിമത സ്ഥാനാർത്ഥി; മുല്ലപ്പള്ളിയ്ക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ എം പി

കെപിസിസി പ്രസിഡന്റിന്റെ വാർഡിൽ യുഡിഎഫ് വിമത സ്ഥാനാർത്ഥിയെ നിർത്തിയ സംഭവത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ എം പി. താനും Kpcc പ്രസിഡന്റായിരുന്നയാളാണ്. പ്രോട്ടോക്കോൾ എന്താണെന്ന് തനിക്കറിയാമെന്നുംമുരളിധരൻ പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കാതെ പ്രചരണത്തിനിറങ്ങില്ലെന്നും മുരളീധരൻ പറഞ്ഞു. അതേ സമയം കല്ലാമലയിലെത് പാർട്ടി സ്ഥാനാർത്ഥിയാണെന്നായിരുന്നു മുല്ലപള്ളിയുടെ പ്രതികരണം.

മുല്ലപ്പള്ളി രാമചന്ദ്രന്റെ ഡിവിഷനിൽ അദ്ദേഹത്തിന്റെ പിന്തുണയോടെ വിമതസ്ഥാനാർത്ഥിയെ നിർത്തിയതാണ് കെ.മുരളീധരനെ പ്രകോപ്പിച്ചത്. മുന്നണി ധാരണയുള്ള കക്ഷികൾക്ക് സീറ്റും സീറ്റിനൊപ്പം റിബലിനെയും കൊടുക്കുന്ന രീതി ശരിയല്ലെന്ന് മുരളിധരൻ പറഞ്ഞു. വിമത സ്ഥാനാർഥിക്ക് പാർട്ടി ചിഹ്നം നൽകിയ നടപടിക്കെതിരെയുംമുരളീധരൻ ആഞ്ഞടിച്ചു

അതേ സമയം കല്ലാമലയിൽ മൽസരിക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിയാണെന്നും വിമതനല്ലെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം

തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ ഘട്ടത്തിലുള്ള നേതാക്കളുടെ വാക്പോര് തിരഞ്ഞെടുപ് പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.പ്രചാരണരംഗത്ത് നിന്ന് മാറി നിൽക്കാനുള്ള മുരളിധരന്റെ തീരുമാനം യുഡിഎഫ്അണികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here