സ്‌റ്റൈലിഷ് ലുക്കില്‍ അങ്കമാലി ഡയറീസിലെ ‘ലിച്ചി’

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ലിച്ചി എന്ന അന്ന രേഷ്മ രാജന്‍. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നാടന്‍ പെണ്‍കുട്ടി ഇമേജ് മാത്രമല്ല, മോഡേണ്‍ വേഷങ്ങളും തനിക്കിണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരമിപ്പോള്‍.

ബീച്ച് തീമില്‍ ഒരുക്കിയ ഫോട്ടോഷൂട്ടില്‍ വയലറ്റ് നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്. പോണ്ടിച്ചേരി ബീച്ചാണ് ഷൂട്ടിന് വേദിയായിരിക്കുന്നത്. ആലുവ സ്വദേശിയായ അന്ന സിനിമയിലെത്തുന്നതിന് മുമ്പ് നേഴ്‌സായി പ്രവര്‍ത്തിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലെത്തുന്നത്.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലുമാണ് അന്ന ഒടുവില്‍ വേഷമിട്ടത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ ഭാര്യയുടെ വേഷമായിരുന്നു അന്ന കൈകാര്യം ചെയ്തത്. ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ, രണ്ട് എന്നിവയാണ് അന്നയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel