തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല; ഇരുട്ടിവെളുത്തപ്പോള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ റിബല്‍; കൊല്ലത്തും യുഡിഎഫില്‍ റിബല്‍ ശല്യം

കൊല്ലം കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ആർ.എസ്.പിയുടെ സ്ഥാനാർത്ഥിക്കെതിരെ വിമത സ്ഥാനാർത്ഥിക്ക് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പിന്തുണനൽകി.

തങ്ങളെ പരിഹസിക്കുകയും ചതിക്കുകയും ചെയ്ത കോൺഗ്രസിനുള്ള മറുപടിയാണ് യുഡിഎഫിനെതിരെ മത്സരിക്കുന്നതെന്നും കേരള കോൺഗ്രസ് ജോസഫ് നേതാക്കൾ അറിയിച്ചു.

ഇന്നലെ വരെ ആർ.എസ്.പി. ദേ ഈ നിമിഷം മുതൽ കേരളകോൺഗ്രസ് ജോസഫ് ഗ്രൂപിന്റെ ഭാഗം. ആർ.എസ്.പി തനിക്ക് സീറ്റ് നിഷേധിച്ചതു കൊണ്ടു മാത്രമല്ല താൻ പാർട്ടി വിട്ടത് ഇടതുപാർട്ടിയുടെ അന്തസിനു ചേരാത്ത നിലപാടിനെതിരെയാണ് താൻ മത്സരിക്കുന്നതെന്നും സാബുവെന്ന ജോർജ്ജ് പറഞ്ഞു. സാബു കളത്തിലിറങ്ങിയതോടെ യുഡിഎഫും ബിജെപിയും അംഗലാപ്പിലായി.

കേരളകോൺഗ്രസ് ജോസ് വിഭാഗം, യുഡിഎഫ് വിട്ടതോടെ ജോസഫ് വിഭാഗം വിദുർബലരായെന്നാണ് കൊല്ലം കോർപ്പറേഷനിൽ സീറ്റ് നിഷേധിക്കാൻ കോൺഗ്രസ് നേതാക്കൾ കാരണമായി പറഞ്ഞത്.

ഈ പരിഹാസത്തിനും അഹന്തക്കുമുള്ള മറുപടിയായാണ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മൂന്നിടത്ത് യുഡിഎഫിനെതിരെ മത്സരിക്കുന്നതെന്ന് ജോസഫ് വിഭാഗം പറഞ്ഞു.

കോൺഗ്രസ് വിമതർ,യുഡിഎഫ് വിമതർ തെരഞ്ഞെടുപ്പിൽ വിമത ശല്ല്യം ഐക്യജനാധിപത്യ മുന്നണിയെ തകർത്തു. യുഡിഎഫിലും കോൺഗ്രസിലും ഐക്യം മരുന്നിനുപോലും ഇല്ലാതായതോടെ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് ഇരുട്ടിൽ തപ്പുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News