പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച് നിലമ്പൂരിലെത്തിച്ച ഭക്ഷ്യകിറ്റുകള്‍ വിതരണംചെയ്യാതെ പുഴുവരിച്ചനിലയില്‍.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ വീടിനുമുമ്പിലെ കടമുറിയില്‍ സൂക്ഷിച്ച ഭക്ഷ്യകിറ്റുകളാണ് കെട്ടിക്കിടക്കുന്നത്.
നിരവധി സംഘടനകളും ജനപ്രതിനിധികളും കൈമാറിയ അരിയും ഗോതമ്പും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ 10 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കളുണ്ട്. രാഹുല്‍ഗാന്ധി എംപി നല്‍കിയ കിറ്റുകളും വിതരണംചെയ്തിട്ടില്ല.
ഭക്ഷ്യകിറ്റുകള്‍ സൂക്ഷിച്ച കടമുറിയുടെ പരിസരത്ത് ദുര്‍ഗന്ധമുണ്ടെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുറി തുറന്നപ്പോഴാണ് പുഴുവരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി.

Get real time update about this post categories directly on your device, subscribe now.