സംവരണ ക്രമം തിരുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻറെ അപ്പീൽ

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണ വിഷയത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്പീൽ നൽകും.

തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനാൽ സംവരണ ക്രമം തിരുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാകും കമ്മീഷൻറെ അപ്പീൽ. സർക്കാർ നേരത്തെ അപ്പീൽ നൽകിയിട്ടുണ്ട്.

തുടർച്ചയായി സംവരണം നടപ്പാക്കിയ വാർഡുകളിൽ സംവരണം പുന:ക്രമീകരിക്കാനാണ് ഹൈക്കോടതി വിധി. ഇതു നടപ്പാക്കിയാൽ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സ്ത്രീ സംവരണം 50 ശതമാനത്തിന് താഴെയാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel