ഭക്ഷ്യധാന്യ കിറ്റ് വിതരണം; സപ്ലൈക്കോയ്ക്ക് സര്‍ക്കാറിന്‍റെ 500 കോടി; ക്രിസ്തുമസ് കിറ്റ് ഡിസംബര്‍ ആദ്യവാരം

ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനായി സപ്ളൈകോയ്ക്ക് സർക്കാർ 500 കോടി രൂപ അനുവദിച്ചു. കിറ്റ് വിതരണം സുഗമമാക്കാനാണ് നടപടി. ഡിസംബർ ആദ്യ വാരം തന്നെ ക്രിസ്തുമസ് സ്പെഷ്യൽ കിറ്റ് എത്തിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

സെപ്തംബർ, ഒക്ടോബർ, നവംബർ മാസത്തെ കിറ്റ് വിതരണത്തിന് 368.4 കോടി രൂപ വീതം 1105 കോടിയും ഡിസംബർ മാസത്തെ കിറ്റ് വിതരണത്തിനുള്ള 489 കോടി രൂപയും ഉൾപ്പെടെ 1594 കോടിയാണ് ആകെ സൗജന്യ കിറ്റ് വിതരണത്തിനുള്ള ചെലവ്.

കൊവിഡിന്‍റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന സർക്കാർ സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഒാണം വരെ തീരുമാനിച്ച കിറ്റ് വിതരണം പിന്നീട് ഡിസംബർ വരെ നീട്ടിയിരുന്നു. നിലവിൽ നവംബർ മാസത്തെ കിറ്റ് വിതരണം പുരോഗമിക്കുകയാണ്.

ഒക്ടോബറിലെ കിറ്റ് വാങ്ങാത്തവർക്ക് ഇൗ മാസം 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് ഡിസംബർ ആദ്യ വാരം തന്നെ ക്രിസ്തുമസ് കിറ്റ് വിതരണത്തിനായി റേഷൻ കടകളിൽ എത്തിക്കാനാണ് സർക്കാർ ശ്രമം. മാസ്കും തുണി സഞ്ചിയും ഉൾപ്പെടുന്ന പ്രത്യേക കിറ്റാണ് ക്രിസ്തുമസിന് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here