പുനർജനി ഡി-അഡിക്‌ഷൻ സെന്റർ സ്ഥാപകന്‍ ഡോ. ജോൺസൻ പൂമല അന്തരിച്ചു

തൃശൂർ കേരളവർമ കോളേജിലെ അദ്ധ്യാപകനും തൃശൂരിലെ പൂമലയിൽ പുനർജനി എന്ന ഡി-അഡിക്‌ഷൻ സെന്റർ സ്ഥാപകനുമായ ഡോക്ടർ ജോൺസൻ പൂമല അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.മലയാളികൾ ഏറെ ചർച്ച ചെയ്ത കൃതിയായ കുടിയന്റെ കുമ്പസാരം ജോൺസന്റെ ആത്മകഥ ആയിരുന്നു.

സമൂഹത്തെ മദ്യസക്തിയിൽ നിന്നും മോചിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്ത പ്രവർത്തനത്തിലൂടെയാണ് ജോൺസൻ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ ശ്രദ്ധ നേടുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മദ്യത്തിൽ അടിമപ്പെട്ട ജോൺസൻ 36 വയസ്സായപ്പോഴേക്കും ലീവർ സീറോസിസ് അടക്കമുള്ള ഗുരുതര രോഗങ്ങൾ ബാധിച്ചു മരണത്തിന്റെ വക്കിലായിരുന്നു.

ബിഎയ്ക്കും എംഎയ്ക്കും ഒന്നാം റാങ്കുകാരനായ നിയമത്തിൽ പിഎച്ച്‍ഡിയുമുള്ള ജോൺസൺ എല്ലാ മദ്യമുക്തി കേന്ദ്രങ്ങളിലും പോയി പരാജിതനായി മടങ്ങിയിരുന്നു. ആമ്പല്ലൂർ സാൻജോസ് ഡീ അഡിക്ഷൻ സെന്ററിലെ ഡോക്ടർ വി.ജെ.പോൾ ആണ് ജോൺസന്റെ ജീവിതം തിരുത്തിയത്.

മദ്യത്തിന് അടിമയായിപ്പോയ മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനായി ജോണ്സന് പുനർജനി ആരംഭിച്ചപ്പോൾ മദ്യസക്തിയിൽ നിന്നും സ്വജീവിതത്തിലേക്ക് തിരിച്ചു വന്നവത് നിരവധി മനുഷ്യരാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here