തന്‍റെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമങ്ങള്‍ പരിഗണന നല്‍കുന്നില്ലെന്ന പരിദേവനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്‍റെ വാര്‍ത്താ സമ്മേളനം 2 മിനിറ്റ് മാത്രമെ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നുള്ളു. ഇത് സംബന്ധിച്ച് ചാനല്‍ മേധാവിമാര്‍ക്ക് കത്ത് നല്‍കാന്‍ പോവുകയാണെന്നും കെ.സുരേന്ദ്രന്‍ വിലപിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാകെ ധർമ്മ സങ്കടത്തിലാണ്. കുറച്ചു നാളുകളായി സുരേന്ദ്രന്‍ സ്ഥിരം വാര്‍ത്താ സമ്മേളനങ്ങള്‍ വിളിക്കാറുണ്ട്. അരമണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പരമാവധി രണ്ടു മിനിറ്റ് മാത്രമെ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുള്ളു എന്നതാണ് സുരേന്ദ്രന്‍റെ ധര്‍മ്മ സങ്കടത്തിനു കാരണം.
മുഖ്യമന്ത്രിക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പരസ്യമായി പരാതി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഒരു മണിക്കൂര്‍ സംപ്രേഷണം ചെയ്യുമ്പോള്‍ തനിക്കു കിട്ടുന്നതാകട്ടെ രണ്ടു മിനിറ്റുമാത്രം.
അരമണിക്കൂറെങ്കിലും തനിക്കു നല്‍കണമെന്നാണ് കെ.സുരേന്ദ്രന്‍റെ വിനീതമായ അപേക്ഷ. ഇതിനിയും സഹിക്കാന്‍ കഴിയാത്തതിനാല്‍ ചാനല്‍ മേധാവിമാര്‍ക്ക് കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ് സുരേന്ദ്രന്‍.

Get real time update about this post categories directly on your device, subscribe now.