മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് നടന്‍ പൃഥ്വിരാജും നടി നസ്രിയയും. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലുമാണ്. സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് പല അഭിമുഖങ്ങളിലും പൃഥ്വി പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ, പൃഥ്വിരാജ് പങ്കുവച്ച ഒരു പുതിയ ചിത്രത്തിന് നസ്രിയ നൽകിയ കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ‘മൈ ഹാൻസം ബ്രദർ’ എന്നാണ് നസ്രിയയുടെ കമന്‍റ്.
അഞ്ജലി മോനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനിയിച്ചിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത സൗഹൃദമാണ് ഉള്ളത്.
” സിനിമാ മേഖലയിൽ കൂടുതല്‍ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ് (നസ്രിയ). ഫോണിലൂടെ സംസാരിച്ചപ്പോള്‍ നസ്രിയയോട് അങ്ങനെയൊരു ഫീലാണ് തോന്നിയിട്ടുള്ളത്. നസ്രിയ ഇടയ്ക്കിടെ വീട്ടില്‍ വരും. മകളുടെ അടുത്ത സുഹൃത്താണ്.” എന്നാണ് ഒരു അഭിമുഖത്തിനിടെ പൃഥ്വി പറഞ്ഞത്.
“മുന്‍പേ സഹോദരി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ കുടുംബത്തിലെ ഏറ്റവും ഇളയവനാണ്. കസിന്‍സ് എല്ലാവരും എന്നെക്കാൾ മുതിര്‍ന്നവരാണ്. ഏറ്റവും ഇളയതായതുകൊണ്ട് എനിക്ക് താഴെയൊരു സഹോദരി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു,” എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ.
‘കോൾഡ് കേസ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചത്.
ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിൽ പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് ‘കോൾഡ് കേസ്’. ‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി ബാലൻ ആണ് ചിത്രത്തിലെ നായിക. നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് തിരുവനന്തപുരത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Get real time update about this post categories directly on your device, subscribe now.