മുപ്പത്തിയാറ് വയസ്സുവരെ ഒരു കൊടും കുടിയനായി ജീവിക്കുകയും മദ്യത്തോട് പോരാടി ജയിച്ച രണ്ടാം ജന്മത്തിൽ ആയിരക്കണക്കിന് മദ്യപന്മാരുടെ മാനസാന്തരത്തിനു വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത മനുഷ്യനാണ് ഡോ. ജോൺസ് കെ മംഗലം.
തൃശൂർ പൂമലയിലെ ജോൺസ് മാഷുടെ ‘പുനർജ്ജനി’ എന്ന മദ്യവിമുക്തി കേന്ദ്രം
മദ്യത്തിൻ്റെ നരകത്തിലകപ്പെട്ട മനുഷ്യരുടെ വ്യത്യസ്തമായൊരു അഭയ കേന്ദ്രമാണ്.
പുനർജ്ജനി ന്യൂഴ്ന്ന് ആദ്യം ജീവിതത്തിലേക്കും പിന്നെ മരണത്തിലേക്കും യാത്രയായ ജോൺസ് കെ മംഗലത്തെക്കുറിച്ചുള്ള കേരള എക്സ്പ്രസ് ചുവടെ കാണാം.

Get real time update about this post categories directly on your device, subscribe now.