തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന ബിജെപി നേതാവിന്റെ പ്രസംഗം വിവാദത്തില്‍. ബിജെപി യൂണിറ്റ് അധ്യക്ഷന്‍ എം.പി ബണ്ഡി സഞ്ജയ് കുമാറിന്റെ പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഹൈദരാബാദിലെ പരമ്പരാഗത പ്രദേശങ്ങളിലെ റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെയും പാകിസ്താനികളെയും കണ്ടെത്താന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നായാരുന്നു ബിജെപി നേതാവിന്റെ വാഗ്ദാനം ചെയ്തത്.
ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും, പാകിസ്താനികളും, അഫ്ഗാനിസ്താനികളുമൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അത്തരം തെരഞ്ഞെടുപ്പുകള്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മാത്രമേ നടക്കുകയുള്ളൂവെന്നും പാകിസ്താനില്‍ നിന്നുള്ള അനധികൃത വോട്ടര്‍മാരില്ലാതെയാണ് ജിഎച്ച്എംസി തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും ബിജെപി നേതാവ് പറഞ്ഞു.
ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തി മുസ്‌ലിം വോട്ടിന്റെ സഹായത്താല്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ശ്രമിക്കുന്നവര്‍ മതേതരവാദികളായാണ് സ്വയം അടയാളപ്പെടുത്തുന്നതെന്നും രാജ്യത്തെ 80 ശതമാനം വരുന്ന ഹിന്ദുത്വ വികാരങ്ങളെ മാനിക്കുന്ന ബിജെപിയെ വര്‍ഗീയ പാര്‍ട്ടിയായും മുദ്രകുത്തുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവോ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു.
നേരത്തെയും ബണ്ഡി സഞ്ജയ് കുമാറിന്റെ പ്രസംഗങ്ങളിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.