കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിനെതിരെ എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിനെതിരെ എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.

കേരളത്തെ രക്ഷിക്കുക വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ച പരിപാടി തിരുവനന്തപുരത്ത് സി പി ഐ എം സംസ്ഥാന ആകിടിംഗ് സെക്രട്ടറി എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.അസാധ്യമായത് സാധ്യമാക്കുകയാണ് സർക്കാർ ചെയ്തതെന്നും കേന്ദ്ര സർക്കാരിന്‍റെ കർസേവകരാണ് കേന്ദ്ര അന്വേഷണ ഏജൻസികളെന്നും എ വിജയരാഘവൻ പറഞ്ഞു.

സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയാണ് എല്‍.ഡി.എഫ് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘിടിപ്പിക്കുന്നത്. എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തെ രക്ഷിക്കുക വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. സി പി ഐ എം സംസ്ഥാന ആകിടി ംഗ് സെക്രട്ടറി എ വിജയരാഘവൻ തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

ഈ സർക്കാരിനെ വേറിട്ട് നിർത്തുന്നത് വികസനമാണ്.കേരളത്തിന്‍റെ വികസനം കണ്ട് ചെന്നിത്തലക്കും കോൺഗ്രസിനും സഹിക്കുന്നില്ലെന്നും കോൺഗ്രസ് ബി.ജെ.പിയുമായി സർക്കാരിനെ തകർക്കാർ ഗൂഢാലോചന നടത്തുന്നുവെന്നും എ വിജയരാഘവൻ പറഞ്ഞു.

സംസ്ഥാനത്ത് പഞ്ചായത്ത് നഗരസഭകേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ വിവിധ എൽ ഡി എഫ് നേതാക്കൾ പങ്കെടുത്തു.ഒാരോ പ്രദേശത്തും സർക്കാരിന്‍റെ പ്രധാന വികസനം നടന്ന ഇടങ്ങളിലാണ് പ്രധിഷേധം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News