വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് മീൻപിടിത്തത്തിന് തടസ്സമില്ല.
തെക്കൻ ബംഗാൾ ഉൾക്കടലിൽ ‘നിവർ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാൽ കന്യാകുമാരി, തമിഴ്നാട്-, പുതുച്ചേരി തീരങ്ങളിൽ മീൻപിടിത്തം പാടില്ല.
നിവർ ചുഴലിക്കാറ്റിന്റെ പാതയിലുള്ള കടലൂർ, ചിദംബരം, വൃദ്ധാചലം, തിരുവാവൂർ, പുതുക്കോട്ട, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ബന്ധുക്കളുടെ വിവരം അറിയാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സഹായിക്കും.
ബന്ധുക്കളുടെ പേര്, ഫോൺ നമ്പർ, താമസസ്ഥലം, അടിയന്തര സാഹചര്യം എന്നിവ 0471- 2364424 നമ്പറിൽ അറിയിച്ചാൽ അതത് പ്രദേശത്തെ അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭ്യമാകുമ്പോൾ തിരികെ അറിയിക്കും.

Get real time update about this post categories directly on your device, subscribe now.