തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ മാല പൊട്ടിച്ചു; ശോഭാ സുരേന്ദ്രന്റെ ബന്ധുവടക്കം രണ്ടുപേര്‍ പിടിയില്‍

തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കളെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. നരണിപ്പുഴ സ്വദേശി കരുമത്തിൽ സുഖിൽ ദാസ് (23), പിടാവന്നൂർ നസ്രാണിക്കുന്ന് സ്വദേശി എണ്ണാഴിയിൽ ശ്രീരാഖ് (24) എന്നിവരാണ് പിടിയിലായത്.

മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ബന്ധുവാണ് ശ്രീരാഖ്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ കാഞ്ഞിരമുക്ക് തോണികുറമ്പക്കാവ് ക്ഷേത്രത്തിന് സമീപത്താണ് സംഭവം. എടപ്പാൾ സ്വദേശിയായ ചേനംകുളത്ത് കമലുവിന്റെ രണ്ടര പവൻ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. കാഞ്ഞിരമുക്കുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം മാല പൊട്ടിക്കുകയായിരുന്നു.

കരഞ്ഞ് ബഹളംവച്ചതോടെ നാട്ടുകാർ ഓടി ബൈക്കിന്റെ പിൻസീറ്റിലിരുന്ന സുഖിൽ ദാസിനെ പിടികൂടി. ശ്രീരാഖ് ബൈക്കിൽ രക്ഷപ്പെട്ടെങ്കിലും ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മാല പൊട്ടിക്കൽ രണ്ടാം തവണയാണെന്ന്‌ പൊലീസ് പറഞ്ഞു. ചങ്ങരംകുളത്തുവച്ച് നടന്ന ആദ്യശ്രമം പരാജയപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News