സംസ്ഥാന സർക്കാരിന്റെ ഭരണത്തോട്‌ താൽപര്യം; തുറന്ന് പറഞ്ഞ് എസ്തര്‍ അനില്‍

സംസ്ഥാന സർക്കാരിന്റെ ഭരണത്തോട് താത്പര്യമുണ്ടെന്ന് യുവ നടി എസ്തർ അനിൽ. ‘ഇത്തവണ കന്നി വോട്ട് ആണ്. വയനാട്ടിലാണ് താൻ വോട്ട് ചെയ്യുന്നത്. ‘എന്നാൽ സ്ഥാനാർഥി ആരാണെന്നു അറിയില്ല. അമ്മയുടെ അപ്പൻ തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേട്ടറിവ് മാത്രമേയുള്ളു.

ഇനി തെരഞ്ഞെടുപ്പ് എങ്ങനെയെന്ന് കണ്ടറിയണം, ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് താത്പര്യമില്ല. കൊവിഡ് കാലത്തു ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങളിൽ സന്തുഷ്ടയാണ്’ എസ്‌തർ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എസ്‌തര്‍ ഇക്കാര്യം പങ്കുവച്ചത്.

മഹാരാഷ്ടരയിൽ ബിരുദ വിദ്യാർത്ഥിയായ എസ്തറിന് മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നും കൈനിറയെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ അഭിനയവും പഠിപ്പും ഒരുമിച്ച് കൊണ്ടുപോകാൻ ആണ് എസ്തറിന് താൽപര്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News