ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 60 വയസ്സായിരുന്നു.
രണ്ടാഴ്ച്ചയ്ക്ക് മുമ്പാണ് തലച്ചോറിലെ രക്തസ്രാവത്തെതുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഒക്ടോബര്‍ 30 ന് 60ാം പിറന്നാള്‍ ആഘോഷിച്ചത്.
അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരുന്നത്.
പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിഷാദരോഗ ലക്ഷണങ്ങളെ തുടര്‍ന്നാണ് ലോക പ്രശസ്ത ഫുട്ബോള്‍ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ് ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.

Get real time update about this post categories directly on your device, subscribe now.