സ്ഥാനാർഥി നിർണയം; കണ്ണൂരിൽ കെപിസിസിയും ഡിസിസിയും തമ്മിൽ പോര്

കണ്ണൂരിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കെ പി സി സിയും ഡി സി സി യും തമ്മിൽ പോര്.കെ പി സി സി നിർദേശിച്ച സ്ഥാനാർഥികൾക്ക് കണ്ണൂർ ഡി സി സി കൈപ്പത്തി ചിഹ്നം നൽകിയില്ല.ഇതോടെ ജില്ലയിലെ മൂന്ന് വാർഡുകളിൽ കെ പി സി സി സ്ഥാനാർത്ഥികളും ഡി സി സി സ്ഥാനാർത്ഥികളും തമ്മിൽ നേർക്ക് പോരാട്ടത്തിന് കളമൊരുങ്ങി.കെ പി സി സി ക്ക് എതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തി

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിലെ നുച്യാട് വാർഡിൽ രണ്ട് ഡി സി സി സെക്രട്ടറിമാർ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്.ഒരാൾ കെ പി സി സി നോമിനി.എതിരാളി കണ്ണൂർ ഡി സി സി യുടെ സ്ഥാനാർഥി.കെ സി വേണുഗോപാൽ വിഭാഗക്കാരനായ ഡി സി സി സെക്രട്ടറി ജോജി വട്ടോളിയെ ആയിരുന്നു കെ പി സി സി നിർദേശിച്ചത്.

എന്നാൽ ഇത് തള്ളിയ ഡി സി സി ജോർജ് ജോസഫിന് കൈപ്പത്തി ചിഹ്നം നൽകി.പ്രവർത്തകരും ഇരു നേതാക്കൾക്കും വേണ്ടി ചേരി തിരിഞ്ഞ് വോട്ട് തേടുകയാണ്.കെ പി സി സി ക്ക് എതിരെ പരസ്യ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തി.

തലശ്ശേരി തിരുവങ്ങാട് വാർഡിലും കെ പി സി സി നിർദേശിച്ച സ്ഥാനാർഥിക്ക് ഡി സി സി ചിഹ്നം അനുവദിച്ചില്ല.യൂത്ത് കോണ്ഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ വി ഷുഹൈബ് ആയിരുന്നു കെ പി സി സി നോമിനി.എന്നാൽ ഐ ഗ്രൂപ്പിലെ കെ ജിതേഷിന് കൈപ്പത്തി ചിഹ്നം നൽകി ഡി സി സി ഔദ്യോഗിക സ്ഥാനാര്ഥിയാക്കി.പയ്യാവൂർ പഞ്ചായത്തിലെ കണ്ടകശ്ശേരി വാർഡിൽ കെ പി സി സി നിർദേശിച്ച സ്ഥാനാർഥി ടി പി അഷ്‌റഫിനേയും ഡി സി സി അംഗീകരിച്ചില്ല.

ഡി സി സി സ്ഥാനാർഥിയായ ജോയി പുന്നശേരിക്ക് എതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് ടി പി അഷ്റഫ്.കെ സുധാകരന്റെ പിന്തുണയോടെ കണ്ണൂർ ഡി സി സി കെ പി സി സിയേക്കാളും വലിയ അധികാര കേന്ദ്രം അയതോടെയാണ് മൂന്ന് വാർഡുകളിൽ കോണ്ഗ്രെസ്സിന് രണ്ട് സ്ഥാനാർഥികൾ വീതം ആയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News