‘എന്റെ ഹീറോ ഇനിയില്ല’; മറഡോണയെ ഓര്‍ത്ത് സൗരവ് ഗാംഗുലി

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ നിര്യാണത്തില്‍ അനുശോചനവുമായി ബിസിസിഐ പ്രസിഡണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. തന്റെ ഹീറോ ഇനിയില്ല എന്ന് ഗാംഗുലി ട്വീറ്റ് ചെയ്തു.

‘എന്റെ ഹീറോ ഇനിയില്ല. നിങ്ങള്‍ കാരണമാണ് ഞാന്‍ ഫുട്‌ബോള്‍ കണ്ടത്’, ഗാംഗുലി ട്വീറ്റ് ചെയ്തു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെയായിരുന്നു മറഡോണയുടെ അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് താരത്തിന്‍റെ വിയോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here