വി ഡി സതീശനതിരെ വിജിലൻസ് അന്വേഷണം; അനുമതി തേടി സംസ്ഥാന സർക്കാർ

വി ഡി സതീശൻ എം എൽ എക്കെതിരെ വിജിലൻസ് അന്വേഷണം. അന്വേഷണത്തിന് അനുമതി തേടി സംസ്ഥാന സർക്കാർ സപീക്കർക്ക് കത്ത് നൽകി. പറവൂരിലെ പുനർജനി പദ്ധതിക്കായി ചട്ടംലംഘിച്ച്‌ വിദേശ പണം സ്വീകരിച്ചെന്ന പരാതിയിലാണ് അന്വേഷണം.

അനുമതിയില്ലാതെ പുനർജനി പദ്ധതിയുമായി ബന്ധപെട്ട് വിദേശ സഹായം സ്വീകരിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുന്‍ എം എല്‍ എ പിരാജു, കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയില്‍ രഹസ്യാന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു.

അന്വേഷണത്തിൽ ക‍ഴമ്പുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് സർക്കാർ തയ്യാറെടുക്കുന്നത്. തുടർന്ന് അന്വേഷണത്തിന് അനുമതി തേടി സംസ്ഥാന സർക്കാർ സപീക്കർക്ക് കത്ത് നൽകി.

വിജിലൻസ്‌ സ്‌പെഷ്യൽ യൂണിറ്റ്‌ ഒന്ന്‌ നടത്തിയ രഹസ്യാന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ വിജിലൻസ് പ്രാഥമികാന്വേഷണത്തിന് സർക്കാരിനെ സമീപിച്ചത് കുറ്റം ചെയ്‌തതായി പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയാൽ സതീശനെ പ്രതിചേർത്ത് അന്വേഷണം നടത്താനാണ് സർക്കാരിന്‍റെ തീരുമാനം.

പറവൂര്‍ മണ്ഡലത്തിലെ പുത്തന്‍വേലിക്കരയില്‍ വീട് വെച്ചുനല്‍കുന്ന പുനര്‍ജനി പദ്ധതിക്ക് വേണ്ടി 2018 ഒക്‌ടോബറിൽ ലണ്ടനിലെ ബർമിങ്‌‌ഹാമിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത എംഎൽഎ പണം ആവശ്യപ്പെട്ട്‌ പ്രസംഗിക്കുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.ഇത് ഡിജിറ്റൽ തെളിവായി വിജിലൻസ്‌ ശേഖരിച്ചിട്ടുണ്ട്‌. ഓരോരുത്തരും 500 പൗണ്ട് വീതം നൽകാനായിരുന്നു വി ഡി സതീശന്‍റെ‌പ്രസംഗത്തിന് വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചിരുന്നോ എന്നാണ് വിജിലന്‍സ് പരിശോധിച്ച് വരുന്നത്.

പണം എത്തിയ മാർഗം കണ്ടെത്താന്‍ അന്വേഷണം വേണം എന്നാണ് വിജിലന്‍സിന്‍റെ നിലപാട്.അതേ സമയം എംഎൽഎ നേരിട്ട്‌ വിദേശപണം സ്വീകരിച്ചതായി കണ്ടെത്തിയാൽ സിബിഐ ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും‌ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News