‘ഒരുദിവസം, നമ്മളൊന്നിച്ച് ആകാശത്ത് കളിക്കും’; വെെകാരികമായ കുറിപ്പ് പങ്കുവച്ച് പെലെ

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം പെലെ.

‘എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരുദിവസം, നമ്മളൊന്നിച്ച് ആകാശത്ത് കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ പെലെ കുറിച്ചു.

ലോകം ആരാധനയോടെ ഉറ്റുനോക്കിയ രണ്ടു ഫുട്‌ബോള്‍ ഇതിഹാസങ്ങളാണ് മാറഡോണയും പെലെയും. പെലെ എണ്‍പതാം പിറന്നാളും മാറഡോണ അറുപതാം പിറന്നാളും ഈ അടുത്താണ്‌ ആഘോഷിച്ചത്. മാറഡോണയുടെ ജന്മദിനമായ ഒക്ടോബര്‍ മുപ്പതിന് ആശംസകളുമായി പെലെ എത്തിയിരുന്നു.

2000-ത്തില്‍ 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരനായി പെലയെയും മാറഡോണയെയും സംയുക്തമായി ഫിഫ തിരഞ്ഞെടുത്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News