വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയർ അവാർഡുകൾ വെർച്വൽ ആയി കാണാൻ അവസരം

ആരോ​ഗ്യ മന്ത്രി കെകെ ശൈലജക്ക് ഉൾപ്പെടെ ലഭിച്ച വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയർ അവാർഡുകൾ വെർച്വൽ ആയി കാണാൻ അവസരം.

സംസ്ഥാന ആ​രോ​ഗ്യമന്ത്രി കെ. കെ. ശൈലജ ഉൾപ്പെടെയുള്ള വനിതകൾക്ക് ലഭിച്ച വോ​ഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയർ അവാർഡുകളുടെ വിതരണം ഈ മാസം 27,28, 29 തീയതികളിൽ നടക്കും, കൊവിഡ് മാനദണ്ഡ പ്രകാരം ഇത്തരണ വെർച്വൽ പതിപ്പായാണ് അവാർ‍ഡ് വിതരണം നടക്കുന്നത്.

ആദ്യ ദിനത്തിൽ കൊവിഡ് യോദ്ധാക്കൾക്കാണ് ആദരം, കൊവിഡ് -19 നെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ കേരളത്തിലെ ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രി കെ കെ ഷൈലജ, ഇന്ത്യ വനിതാ ദേശീയ ഫീൽഡ് ഹോക്കി ടീം എന്നിവർക്കും പുരസ്കാരങ്ങൾ നൽകും.

രണ്ടാം ദിവസമായ 28 ന് വ്യവസായ പ്രമുഖരെ കിരൺ മസുദാർ ഷാ, സാറാ ബർട്ടൺ മുതൽ ഗീത ഗോപിനാഥ് തുടങ്ങിയവർക്ക് പുരസ്കാരങ്ങൾ നൽകും. അവസാനമായി, മൂന്നാം ദിനം ആഗോള സൂപ്പർതാരങ്ങളെയും പ്രിയങ്ക ചോപ്ര ജോനാസ്, വിദ്യാ ബാലൻ, ദുവാ ലിപ എന്നിവരും പങ്കെടുക്കും. ചടങ്ങിൽ ദുൽക്കർ സൽമാൻ ഒരു അവാർഡ് സമ്മാനിക്കുകയും ചെയ്യും.

അവാർഡുകളുടെ വിതരണം

നവംബർ 27: വോഗ് വാരിയേഴ്സ്

കെ കെ ശൈലജ, രമ രാജേശ്വരു, സ്വാതി റാവൽ, ഡോ. കമല റാംമോഹൻ, റിച്ച ശ്രീവാസ്തവ, ഇന്ത്യൻ വനിതാ ദേശീയ ഫീൽഡ് ഹോക്കി ടീം

അവതാരകർ: ദുൽക്കർ സൽമാൻ, ഭൂമി പെഡ്‌നേക്കർ, സാമന്ത പ്രഭു

നവംബർ 28: വോഗ് ചാമ്പ്യൻസ്

കിരൺ മസുദർ ഷാ, ഡെബ്ജാനി ഘോഷ്, സാറാ ബർട്ടൺ, ദിയ മിർസ, ഗീത ഗോപിനാഥ്
അവതാരകൻ: തപ്‌സി പന്നു

തീയതി: 27, 28, 29, നവംബർ
സമയം: വൈകുന്നേരം 6.30 മുതൽ
രജിസ്ട്രേഷൻ: സൗജന്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News