ഫുട്ബാൾ ദൈവത്തിന്റെ നിശ്വാസങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരിടമുണ്ട് കണ്ണൂരിൽ. ഡീഗോ മറഡോണ കണ്ണൂരിൽ എത്തിയപ്പോൾ താമസിച്ച ബ്ലൂ നൈൽ ഹോട്ടലിലെ 309 ആം നമ്പർ മുറി. മറഡോണ സ്യൂട്ട് എന്ന പേരിൽ അറിയപ്പെടുന്ന മുറിയിൽ ദൈവത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ സാധനങ്ങൾ നിധി പോലെ കാത്തു സൂക്ഷിച്ചിട്ടുണ്ട്.
ഫുട്ബാൾ ദൈവത്തെ മലയാളികൾ നേരിട്ട് കണ്ട ദിവസമായിരുന്നു 2012 ഒക്ടോബർ 23. ആ ഇതിഹാസ താരത്തിന് ആതിഥേയത്വം അരുളാൻ ഭാഗ്യം ലഭിച്ചത് കണ്ണൂർ ജില്ലയ്ക്ക് ആണ്. ആരാധകർക്ക് എക്കാലവും മനസ്സിൽ സൂക്ഷിക്കാനുള്ള സുവർണ മുഹൂർത്തങ്ങളാണ് മറഡോണ അന്ന് കണ്ണൂരിന് സമ്മാനിച്ചത് പന്ത്.
മറഡോണ രണ്ട് ദിവസം താമസിച്ച കണ്ണൂർ ബ്ലൂ നൈൽ ഹോട്ടലിലെ 309 ആം നമ്പർ മുറി ഇന്ന് മറഡോണ സ്യുട്ടാണ്.ദൈവം കയ്യൊപ്പ് ചാർത്തിയ വസ്തുക്കൾ നിധി പോലെ കത്ത് സൂക്ഷിച്ചിരിക്കുകയാണ് ഇവിടെ.
ഫുട്ബോൾ ദൈവത്തെ ഒരു നോക്ക് കാണാൻ ബ്ലൂ നൈൽ ഹോട്ടലിന്റെ മൂന്നാം നിലയിലേക്ക് കണ്ണും നട്ട് രണ്ട് പകലും ഒരു രാത്രിയും ഇവിടെ തടിച്ചു കൂടിയത് ആയിരങ്ങളായിരുന്നു.ലോകം മുഴുവനുള്ള ആരാധകരെ കണ്ണീരിലാഴ്ത്തി ശ്വാസം നിലച്ചെങ്കിലും ആ നിശ്വാസങ്ങൾ നിറഞ്ഞു നിൽക്കുന്ന മറഡോണ സ്യൂട്ട് നിത്യ സ്മാരകമായി കണ്ണൂരിലുണ്ടാകും.
https://fb.watch/1-8ofajW40/

Get real time update about this post categories directly on your device, subscribe now.