കള്ളപ്പണം വെളുപ്പിച്ച കേസ്; എം ശിവശങ്കറിൻ്റെ റിമാൻഡ് കാലാവധി നീട്ടി

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിൻ്റെ റിമാൻഡ് കാലാവധി നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാൻഡ് കാലാവധി 14 ദിവസത്തേയ്ക്ക് നീട്ടിയത്.

റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതിനെത്തുടര്‍ന്ന് ശിവശങ്കറിനെ വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.

ഇ ഡി കേസിൽ ശിവശങ്കറിൻ്റെ ജാമ്യാക്ഷേ അടുത്ത മാസം രണ്ടിനാണ് ഹൈക്കോടതി പരിഗണിക്കുക. സ്വര്‍ണ്ണക്കടത്ത് കേസിലും അറസ്റ്റ് ചെയ്യപ്പെട്ട ശിവശങ്കര്‍ നിലവില്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News