ഡിയേഗോ മറഡോണയ്ക്ക് ആദരാഞ്ജലിയുമായി കായിക യുവജനക്ഷേമ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍.
ഫുട്ബോളിലെ ഇതിഹാസ താരം മറഡോണയുടെ അപ്രതീക്ഷിത വേര്‍പാട് അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
‘ഇടതുപക്ഷ ചിന്താഗതിക്കാരനായ മറഡോണയുടെ പ്രതികരണങ്ങള്‍ക്ക് എന്നും മഹത്തായ ആശയത്തിന്റെ ഉള്‍ക്കരുത്തുണ്ടായിരുന്നു. ക്യൂബയുമായും ഫിദല്‍ കാസ്ട്രോയുമായും നല്ല അടുപ്പമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കാസ്ട്രോയുടെ ചരമദിനത്തില്‍ തന്നെ മറഡോണയും വിട പറഞ്ഞത് അസാധാരണ യാദൃശ്ചികതയായി’.- മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫുട്ബോളിലെ ഇതിഹാസ താരം ദ്യോഗോ മറഡോണയുടെ അപ്രതീക്ഷിത വേര്‍പാട് അത്യന്തം വേദനിപ്പിക്കുന്നതാണ്. നിരവധി തലമുറകളെ…
Posted by E.P Jayarajan on Wednesday, 25 November 2020

Get real time update about this post categories directly on your device, subscribe now.