ദൈവത്തിനെ പോലെ ആരാധിച്ചിരുന്ന ഒരാളെ നേരിൽ കാണുക , അദ്ദേഹത്തിനൊപ്പം പന്ത് തട്ടാൻ കഴിയുക : ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം : ഐ എം വിജയൻ മറഡോണയെ കുറിച്ച്

മറഡോണയുടെ ഭയങ്കര ഫാനാണ് ഞാൻ എന്ന് ഐ എം വിജയൻ ജെ ബി ജങ്ഷനിൽ :ഗോൾ അടിക്കാൻ എന്ത് സാഹസവും കാണിച്ചിരുന്ന മറഡോണയെ എങ്ങനെ ആരാധിക്കാതിരിക്കും.അസാധാരണമായ ഡ്രിബ്ലിങ്,അതിവേഗത്തിലുള്ള മുന്നേറ്റം, ലക്ഷ്യത്തിലേക്കുള്ള ചടുലമായ പ്രയാണം ഒക്കെ ആകർഷിച്ചിട്ടുണ്ട് .

കണ്ണൂർ എത്തിയ മറഡോണക്കൊപ്പം പന്ത് തട്ടുന്ന വീഡിയോ കണ്ടുകൊണ്ട് ഐ എം വിജയൻ പറഞ്ഞത് ഇപ്പോഴും ഇതു കാണുമ്പോൾ ഞാൻ അറിയാതെ കോരിത്തരിക്കും എന്നാണ്.ദൈവത്തിനെ പോലെ ആരാധിച്ചിരുന്ന ഒരാളെ നേരിൽ കാണുക ,ഒരു രണ്ടുമിനിട്ടു അദ്ദേഹത്തിനൊപ്പം പന്ത് തട്ടാൻ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്നാണ് ഐ എം വിജയൻ വിശേഷിപ്പിക്കുന്നത്.

മറ്റുള്ളവരെ സന്തോഷത്തിന്റെയും ആവേശത്തിന്റെയും നിമിഷങ്ങളിലേക്കു പറത്തിയ മറഡോണയുടെ വിടവാങ്ങലിൽ പ്രണാമമർപ്പിച്ച് ആരാധകർ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here