സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച പണിമുടക്ക് തുടരുന്നു.ഇന്നലെ അർദ്ധരാത്രി 12ന് ആരംഭിച്ച പണിമുടക്ക് ഇന്ന് രാത്രി 12ന് അവസാനിക്കും. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടി സി പി ഐ എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും കോഴിക്കോട് സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം പിയും ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച പണിമുടക്ക് സംസ്ഥാനത്ത് പൂർണമാണ്. നഗരങ്ങളിലും പ്രാദേശിക മേഖലകളിലും കടകളടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും ജനങ്ങൾ പ്രതിഷേധിച്ചു.
ശബരിമല സർവ്വീസ് ഒഴികെ കെ എസ് ആർ ടിസി സർവ്വീസ് നടത്തിയില്ല.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട ഒാഫീസുകളെയും വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങലിൽ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം പി എം ജി യിൽ നടന്ന പരിപാടി സി പി ഐ എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് നടന്ന പരിപാടി സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.ബി എം എസ് ഒഴികെ പത്തോളം ട്രേഡ് യൂണിയനുകളാണ് പണിമുടക്കിയത്.കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധതക്കെതിരെയുള്ള താക്കീതായിരുന്നു പണിമുടക്ക്.

Get real time update about this post categories directly on your device, subscribe now.