‘ഫുട്ബോളിനും കായികലോകത്തിനും നഷ്‌ടമായത് എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെ’; മറഡോണയെക്കുറിച്ച് സച്ചിന്‍

ഫുട്ബോല്‍ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് അനുശോചനവുമായി ഗാംഗുലിയ്ക്ക് പിന്നാലെ സച്ചിന്‍ തെൻഡുൽക്കറും.

ഫുട്ബോളിനും കായികലോകത്തിനും എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെ നഷ്‌ടമായെന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.

‘എന്റെ ഹീറോ ഇനിയില്ല. നിങ്ങള്‍ കാരണമാണ് ഞാന്‍ ഫുട്‌ബോള്‍ കണ്ടത്’ എന്നായിരുന്നു സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെയായിരുന്നു മറഡോണയുടെ അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് താരത്തിന്‍റെ വിയോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News