അടച്ചുപൂട്ടലില്‍ നിന്നും കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് 28 കോടി ലാഭത്തിലേക്ക്

കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് അടച്ചുപൂട്ടലില്‍ നിന്നും 28 കോടി ലാഭത്തിലേക്ക് എത്തിയിരിക്കുകയാണ്. ആറിനം മരുന്നുകളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൊഡക്ട് (സി ഒ പി പി) അംഗീകാരവും നേടിയതായി മന്ത്രി ഇ പി ജയരാജന്‍.

ഇ പി ജയരാജന്റെ കുറിപ്പ്:

കൊവിഡ് പ്രതിരോധത്തില്‍ നാടിന് തുണയായ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) റെക്കോര്‍ഡ് ലാഭത്തോടെ മുന്നേറുകയാണ്. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനത്തിന്റെ അതിഗംഭീര തിരിച്ചുവരവാണ് ഈ സര്‍ക്കാരിന് കീഴില്‍ നടത്തിയത്. 28 കോടി ലാഭം കൈവരിച്ചു.

സാനിറ്റൈസര്‍ നിര്‍മ്മിച്ച് കുറഞ്ഞവിലയില്‍ വിപണിയിലെത്തിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം ആരംഭിച്ചു. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്കുള്ള മരുന്ന് ഉല്‍പാദനം തുടങ്ങി. ആറിനം മരുന്നുകളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൊഡക്ട് (സി ഒ പി പി) അംഗീകാരം നേടി.
#കയ്യൊപ്പ്2020

കൊവിഡ് പ്രതിരോധത്തില്‍ നാടിന് തുണയായ പൊതുമേഖലാ വ്യവസായ സ്ഥാപനംകേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്…

Posted by E.P Jayarajan on Tuesday, 24 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News