ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കും

ശബരിമലയില്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ആയിരത്തില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ ധാരണ. ദേവസ്വം ബോര്‍ഡിന്റെ ആവശ്യത്തെ ചീഫ് സെക്രട്ടറിതല വിദഗ്ധസമിതി അംഗീകരിച്ചു. എത്രപേരെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.

ശബരിമലയില്‍ ദിനം പ്രതി ആയിരവും വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കുമാണ് നിലവില്‍ പ്രവേശനം. നിലവിലെ സാഹചര്യത്തില്‍ അത്രയും തീര്‍ത്ഥാടകര്‍ എത്തുന്നില്ലെന്ന് കാണിച്ച് ദേവസ്വം ബോര്‍ഡ് കത്ത് നല്‍കിയിരുന്നു. കത്ത് ചീഫ് സെക്രട്ടറി തല വിദഗ്ധസമിതിക്ക് സര്‍ക്കാര്‍ കൈമാറി. തുടര്‍ന്ന് വിദഗ്ധസമിതിയിലാണ് പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ധാരണ. ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കാം എന്നതാണ് സമിതിയുടെ നിര്‍ദേശം.

ശബരിമലയില്‍ കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജാഗ്രതയോടെ മാത്രം തീരുമാനമെടുക്കണമെന്നും ആണ് സമിതിയുടെ നിര്‍ദേശം. ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത പലരും വരാതിരിക്കുമ്പോഴും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദര്‍ശനം തേടി പലരും ബോര്‍ഡിനെ ഇപ്പോഴും സമീപിച്ചു വരുകയാണ്. ഇതുകൂടി കണക്കിലെടുത്താണ് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചത്.

എത്രപേരെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കും. അതേസമയം, ശബരിമലയില്‍ സാമൂഹിക അകലം പാലിച്ച് ആയിരം പേര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News