മുസ്തഫയുടെ കപ്പേള തെലുങ്കിലേക്ക്; നായികയായെത്തുന്നത് മലയാളി താരം

നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. അന്ന ബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി, സുധികോപ്പ തുടങ്ങിയവരായിരുന്നു കപ്പേളയിലെ പ്രധാന താരങ്ങള്‍. തിയേറ്ററില്‍ റീലീസ് ചെയ്ത സിനിമ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പിന്‍വലിക്കുകയും തുടര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ നെറ്റ്ഫ്ളിക്സില്‍ റീലീസ് ചെയ്യുകയുമായിരുന്നു.

ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. വിശ്വാസം, യെന്നൈ അറിന്താല്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ മലയാളിയായ അനിഖയാണ് കപ്പേളയില്‍ അന്നബെന്‍ അവതരിപ്പിച്ച നായിക കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത്.

അഭിനേതാക്കളായ വിശ്വക് സെന്‍, നവീന്‍ ചന്ദ്ര എന്നിവരാണ് ശ്രീനാഥ് ഭാസി, റോഷന്‍ മാത്യൂസ് എന്നിവരുടെ വേഷങ്ങളില്‍ തെലുങ്കില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. സീതാര എന്റര്‍ടൈന്‍മെന്റ്സ് ആണ് ചിത്രം തെലുങ്കില്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റ് അണിയറ പ്രവര്‍ത്തകരെയും ഉടനെ പ്രഖ്യാപിക്കും. മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് മലയാളത്തില്‍ സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.

അനിഘ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News