‘അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകള്‍ക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങള്‍ ഉപേക്ഷിക്കണം, വേട്ടക്കാരെ മാറ്റി നിര്‍ത്തിയാകണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്’; ഷമ്മി തിലകന്‍

താര സംഘടനയായ അമ്മയുടെ തിരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. ‘അമ്മ’ ഭാരവാഹികളായ ബാബുരാജിനെയും ടിനി ടോമിനെയും ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്താണ് ഷമ്മി തിലകന്റെ പ്രതികരിച്ചത്. താരസംഘടനയായ എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ കൈക്കൊണ്ട തിരുമാനങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷമ്മിയുടെ വിമര്‍ശനവും.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകള്‍ക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങള്‍ ഉപേക്ഷിച്ച്..; അപ്പപ്പൊ കാണുന്നവനെ ‘അപ്പാ’ എന്ന് വിളിക്കുന്നവര്‍ മാത്രം മതി ഇവിടെ എന്ന നടക്കാത്ത സ്വപ്നങ്ങള്‍ കാണാന്‍ നില്‍ക്കാതെ..;

എല്ലാവരുടെയും അപ്പന്മാര്‍ അവരവര്‍ക്ക് വിലയുള്ളതാണെന്നുള്ള പ്രകൃതി നിയമം അക്ഷരത്തെറ്റ് കൂടാതെ ഉരുവിട്ട്..;

വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത് എന്ന മാനുഷിക മൂല്യം പരിഗണിച്ച്..; കാര്യങ്ങളെ കാര്യഗൗരവത്തോടെ കണ്ട് തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ആര്‍ജ്ജവം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു..!

സംഭവിച്ചതെല്ലാം നല്ലതിന്,

സംഭവിക്കുന്നതെല്ലാം നല്ലതിന്,

ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്,

നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് എന്തിനു ദു:ഖിക്കുന്നു..?

നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ..?

നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ..?

നീ നേടിയതെല്ലാം നിനക്ക് ഇവിടെനിന്ന് ലഭിച്ചതാണ്..!

നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. .!

ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു..!

നാളെ അതു മറ്റാരുടേതോ ആകും..!

മാറ്റം പ്രകൃതിനിയമം ആണ്.’

അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകൾക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങൾ ഉപേക്ഷിച്ച്..; അപ്പപ്പൊ കാണുന്നവനെ ‘…

Posted by Shammy Thilakan on Wednesday, 25 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News