കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം; ആദ്യ ഭരണസമിതി നാളെ നിലവില്‍ വരും

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. എൽഡിഎഫിന്റെ മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുക്കപ്പെട്ടു.

മലപ്പുറം ജില്ലാ ബാങ്ക്‌, കേരള ബാങ്കിൽ ലയിച്ചിട്ടില്ലാത്തതിനാൽ, ഈ ജില്ലയിൽനിന്ന്‌ പ്രതിനിധിയില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്കുപുറമെ ആറുപേർകൂടി ചേരുന്നതാണ്‌ കേരള ബാങ്ക്‌ ഭരണസമിതി.ഭരണ സമിതി നാളെ നിലവിൽ വരും.

എല്‍ഡിഎഫ് പ്രതിനിധികളായി അഡ്വ. എസ് ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലന്‍ (ആലപ്പുഴ), കെ ജെ ഫിലിപ്പ് (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണന്‍ (തൃശൂര്‍), എ പ്രഭാകരന്‍ (പാലക്കാട്), പി ഗഗാറിന്‍ (വയനാട്), സാബു എബ്രഹാം (കാസര്‍കോട്), കെ ജി വത്സലകുമാരി (കണ്ണൂര്‍), ഗോപി കോട്ടമുറിക്കല്‍ (അര്‍ബന്‍ ബാങ്ക് പ്രതിനിധി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

എല്‍ഡിഎഫ് പ്രതിനിധികളായ മൂന്നുപേരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കോഴിക്കോട് ജില്ലയില്‍നിന്ന് രമേശ് ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തില്‍ നിര്‍മലാ ദേവി (പത്തനംതിട്ട), പുഷ്പ ദാസ് (എറണാകുളം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുപുറമെ ആറുപേര്‍കൂടി ചേരുന്നതാണ് കേരള ബാങ്ക് ഭരണസമിതി. രണ്ട് സ്വതന്ത്ര പ്രൊഫഷണല്‍ ഡയറക്ടര്‍മാരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, നബാര്‍ഡ് കേരള റീജ്യണല്‍ ചീഫ് ജനറല്‍ മാനേജര്‍, കേരള സംസ്ഥാന സഹകരണ ബാങ്ക് സിഇഒ എന്നിവരും ബോര്‍ഡില്‍ അംഗങ്ങളായിരിക്കും.

മലപ്പുറം ഒഴികയുള്ള ജില്ലകളിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധി (ജില്ലയില്‍നിന്ന് ഒന്നുവീതം), അര്‍ബന്‍ ബാങ്കുകളില്‍നിന്ന് സംസ്ഥാനതലത്തില്‍ ഒരു പ്രതിനിധി എന്നിവരെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ്. 1557 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെയും 51 അര്‍ബന്‍ ബാങ്കുകളുടെയും പ്രതിനിധികള്‍ക്കായിരുന്നു വോട്ടവകാശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News