ഹണിട്രാപ്പ് വഴി പണം തട്ടുന്ന സംഘം തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: ഹണിട്രാപ്പ് വഴി പണം തട്ടിയിരുന്ന സംഘം തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന്റെ പിടിയില്‍. രാജസ്ഥാന്‍ സ്വദേശികളായ നഹര്‍ സിംഗ്, സുഖ്‌ദേവ് സിംഗ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി സൈബര്‍ ക്രൈം സംഘം രാജസ്ഥാനില്‍ നിന്ന് ഇരുവരേയും പിടികൂടിയത്.

ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ വഴി സ്ത്രീകളുടെ ചിത്രവും, ശബ്ദവും ഉപയോഗിച്ച് ചാറ്റ് ചെയ്ത് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് ഇവരുടെ സ്വകാര്യ വീഡിയോ ചിത്രങ്ങള്‍ കരസ്ഥമാക്കും. പിന്നീട് ഇത് ഫേസ്ബുക്കിലും മറ്റും പ്രചരിപ്പിക്കും എന്ന് പറഞ്ഞ് പണം തട്ടുന്ന രീതിയാണ് ഇവര്‍ അവലംബിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയുടെ പതിനായിരം രൂപ തട്ടിയെടുത്തതിനെത്തുടര്‍ന്ന് ലഭിച്ച പരാതിയാണ് ഇരുവരേയും കുടുക്കിയത്.

ഫെയ്‌സ്ബുക്ക്, മൊബൈല്‍ വാലറ്റ് തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും രാജസ്ഥാനില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഡി വൈ എസ് പി ശ്യാംലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജസ്ഥാനില്‍ എത്തി ഇരുവരേയും അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News