ബാംഗ്ലൂര്‍ ഡെയ്സിന്റെ ഓര്‍മയില്‍ പാര്‍വ്വതി: അഞ്ജലി മേനോനൊപ്പം

മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കാത്ത സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ് എന്ന എന്ന ഹിറ്റ് ചിത്രം. അഞ്ജലി മേനോന്‍ന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പാര്‍വ്വതി തിരുവോത്തും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും തകര്‍ത്ത് അഭിനയിച്ച സിനിമയുടെ ഓരോ രംഗങ്ങളും ഇന്നും മലയാളികളുടെ കണ്‍മുന്നിലുണ്ട്.

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഓര്‍മകള്‍ പങ്കിടുകയാണ് ചിത്രത്തിലെ നായികയായിരുന്ന പാര്‍വ്വതി. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത, സംവിധായിക അഞ്ജലി മേനോന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പാര്‍വ്വതി. ‘ആര്‍ ജെ സാറാ തന്റെ സൃഷ്ടാവിനൊപ്പം.. എത്ര ഹൃദയസ്പര്‍ശിയായ ഓര്‍മ്മയാണ് തിരിഞ്ഞുനോക്കുമ്പോള്‍’- ചിത്രം പങ്കുവെച്ചുകൊണ്ട് പാര്‍വ്വതി കുറിച്ചു.

R J Sarah with her creator 🤍 what a heartwarming memory to look back at ✨

#tbt #ThrowbackThursday #BangaloreDays Anjali Menon

Posted by Parvathy Thiruvothu on Thursday, 26 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News