ജീവിതം ആഘോഷിച്ചു കടന്നുപോയ,എല്ലാത്തിനെയും ഇഷ്ടപ്പെടാൻ കഴിഞ്ഞ മറഡോണ എനിക്ക് എന്നും പ്രചോദനമാണ്:രഞ്ജിനി ഹരിദാസ്

കാൽപ്പന്തിന്റെ ദൈവത്തിനൊപ്പം വേദിപങ്കിട്ട നിമിഷങ്ങളെക്കുറിച്ച് രഞ്ജിനി ഹരിദാസ് കൈരളി ന്യൂസ് ഓൺലൈനിനോട്:

‘ഇതിഹാസ താരം വിട പറഞ്ഞതിന്റെ വലിയ ഞെട്ടലിലാണ് നമ്മളെല്ലാവരും.അദ്ദേഹത്തിന്റെ മരണസമയത് അദ്ദേഹത്തിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് ഓർക്കേണ്ടി വരുന്നത് ഒരേ സമയം സങ്കടകരവും എന്നാൽ എന്റെ ജീവിതത്തിലെ വലിയ നേട്ടവുമാണ്.

എട്ടു വർഷം മുൻപായിരുന്നു മറഡോണക്കൊപ്പം വേദി പങ്കിടാൻ രഞ്ജിനി ഹരിദാസിന് അവസരം കിട്ടിയത്. മറഡോണ എന്ന ലോക ഇതിഹാസത്തിനൊപ്പം വേദി പങ്കിടാൻ കഴിയുക എന്നത് എല്ലാ അവതാരകർക്കും കിട്ടുന്ന ഭാഗ്യമല്ല .വളരെ ആവേശം നിറഞ്ഞ ഒരു പരിപാടി ആയിരുന്നു അത് എന്ന് രഞ്ജിനി. “കണ്ണൂരിലെ ഫുടബോൾ പ്രേമികൾക്കിടയിൽ നടക്കുന്ന പരിപാടി എന്നത് തന്നെ വലിയ ആവേശമായി .ലക്ഷോപലക്ഷം ആളുകളാണ് അദ്ദേഹത്തെ കാണാൻ കാത്തുനിന്നത്. അവിടേക്ക് മറഡോണ കാലെടുത്ത വെച്ച നിമിഷം മുതൽ ആ പരിപാടി തീരുന്നതു വരെ അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞ എനര്ജി. ആരെയും ആവേശ ഭരിതരാക്കാൻ കഴിയുന്ന എന്തോ ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ട് അദ്ദേഹത്തിൽ നിന്നും പ്രസരിക്കുന്ന ഒരു പ്രഭാവലയമുണ്ട്, ഒരു മാജിക്കൽ വലയമാണത്, ഒരു പോസിറ്റീവ് ഓറ.അത് കൂടെ നിൽക്കുന്നവരെയും ആവേശത്തിൽ എത്തിക്കും”.

ഫുട്ബോള്‍ മെെതാനത്തിലും പുറത്തും ആരാധകരെ സ്വന്തമാക്കിയ പ്രതിഭാസമായിരുന്നു മറഡോണ. അന്ന് പരിപാടിയുടെ അവതാരകയായിരുന്ന രഞ്ജിനിക്കൊപ്പമുള്ള മറഡോണയുടെ തകർപ്പൻ ഡാൻസ് ഇന്നും മലയാളികൾ മറന്നു കാണില്ല.രഞ്ജിനിക്കൊപ്പം നൃത്തം ചെയ്തത് എല്ലാ മാധ്യമങ്ങളിലും വലിയ വാർത്തയായി.ചെറിയ വിവാദങ്ങൾ വരെ ഉണ്ടായി .

ജീവിതം ആഘോഷമാക്കിയ മനുഷ്യനാണ് അദ്ദേഹം.വിവാദങ്ങളും വർത്തകളുമെല്ലാം പിന്നാലെ ഉണ്ടായിരുന്നു .സ്വയം സന്തോഷിച്ചു ജീവിക്കുകയും മറ്റുള്ളവരെ സന്തോഷത്തിലാക്കുകയും ചെയ്ത ,ജീവിതം ആഘോഷമാക്കിയ മാസ്മരിക മനുഷ്യൻ.ആരാധകരെ എങ്ങനെ കൈയിലെടുക്കണമെന്നു അദ്ദേഹത്തിന് നന്നായി അറിയാം.ആ ഇരുപതു മിനുട്ടിൽ അദ്ദേഹം താളം ചവുട്ടി,എനിക്കൊപ്പം ഡാൻസ് ചെയ്തു,അവിടെ ഉണ്ടായിരുന്ന ഗായകനൊപ്പം പാട്ടു പാടി.മലയാള ഭാഷ അറിയാത്ത ഒരു സെലിബ്രിറ്റി എന്ന് തോന്നിപ്പിക്കാത്ത വിധത്തിൽ കണ്ണൂരിലെ  ആരാധകരെ അദ്ദേഹം കൈയിലെടുത്ത് ഞാൻ കണ്ടു നിൽക്കുകയായിരുന്നു.എല്ലാവരിലും ഈ എനർജി ഞാൻ കണ്ടിട്ടില്ല”

ഒറ്റതവണയെ മറഡോണ ഇവിടെ എത്തിയിട്ടുള്ളു.ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നത് ഏറ്റവും വലിയ സന്തോഷം.ജീവിതം ആഘോഷിച്ചു കടന്നുപോയ,എല്ലാത്തിനെയും ഇഷ്ടപ്പെടാൻ കഴിഞ്ഞ ആ മനുഷ്യൻ എനിക്ക് എന്നും പ്രചോദനമാണ് .എല്ലാവര്ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News