കുവൈത്തിൽ ഭാഗിക പൊതുമാപ്പുമായി ബന്ധപ്പെട്ട്‌ നവംബർ 26 മുതൽ ഇന്ത്യൻ എംബസിയിൽ പ്രത്യേക കൗണ്ടർ

കുവൈത്തിൽ അനധികൃത താമസക്കാര്‍ക്ക് ഡിസംബർ 1മുതൽ പിഴ അടച്ച് രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ പിഴയടച്ചു കൊണ്ട് താമസരേഖ നിയമ വിധേയമാക്കുന്നതിനോ അവസരം നല്‍കിക്കൊണ്ടുള്ള ഭാഗിക പൊതുമാപ്പുമായി ബന്ധപ്പെട്ട്‌ നവംബർ 26 മുതൽ ഇന്ത്യൻ എംബസിയിൽ പ്രത്യേക കൗണ്ടർ ആരംഭിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌.

നേരത്തെ എമർജ്ജൻസി സർട്ടിഫിക്കറ്റ്‌ ലഭിച്ചവർ ഇതിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല.പകരം എംബസിയിൽ എത്തി അവയുടെ കാലാവധി പുതുക്കിയാൽ മതിയാകുമെന്നു അംബാസഡര്‍ അറിയിച്ചു. ലളിതമായ നടപടിക്രമങ്ങൾ വഴി ഉടൻ തന്നെ പൂർത്തിയാകും.

നേരത്തെ എമർജ്ജൻസി സർട്ടിഫിക്കറ്റ്‌ വാങ്ങിയവർ അവരുടെ താമസരേഖ നിയമ വിധേമാക്കി രാജ്യത്ത്‌ തുടരാൻ ആഗ്രഹിക്കുന്നതെങ്കിൽ ഔട്‌ പാസ്‌ തിരികെ വാങ്ങി അവർക്ക്‌ പുതിയ പാസ്സ്പോർട്ട്‌ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ താമസ നിയമ ലംഘകർക്ക്‌ പിഴയടച്ച ശേഷം മാത്രമേ താമസരേഖ നിയമ വിധേയമാക്കുവാനോ രാജ്യം വിടുവാനോ സൗകര്യമുള്ളത്‌. ഇത്‌ സംബന്ധിച്ച്‌ കുവൈത്ത്‌ അധികൃതരിൽ നിന്ന് കൂടുതൽ വ്യക്തത തേടുമെന്നും സ്ഥാനപതി അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 1,47,000 വിദേശികളുടെ താമസ രേഖ റദ്ദായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു . കൊവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ കുടുങ്ങിയാണ് ഇവരുടെ താമസ രേഖ റദ്ദായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel