ജലപീരങ്കി വാഹനത്തിന് മേല്‍ കയറി പമ്പിംഗ് നിര്‍ത്തിവെച്ചു; കര്‍ഷക പ്രതിഷേധത്തിനിടെ താരമായി വിദ്യാര്‍ഥി

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ക്ക് നേരെ പമ്പ് ചെയ്ത ജലപീരങ്കി വാഹനത്തിന് മേല്‍ കയറി പമ്പിംഗ് നിര്‍ത്തിവെച്ച് വിദ്യാര്‍ത്ഥി. ജലപീരങ്കിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരെ വെള്ളം പമ്പ് ചെയ്യുന്നത് ഓഫാക്കിയാണ് ഇദ്ദേഹം വാഹനത്തിന്റെ മുകളില്‍ നിന്ന് ഇറങ്ങിയത്. അംബാല ജില്ലയിലെ നവ്ദീപ് സിംഗ് എന്ന ബിരുദവിദ്യാര്‍ത്ഥിയാണ് കര്‍ഷകരുടെ പ്രതിഷേധത്തിനിടെ താരമായത്.

‘ഞാനൊരു വിദ്യാര്‍ത്ഥിയാണ്. ഇത്തരത്തില്‍ ചാടുകയോ മറിയുകയോ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഷേധക്കാരുടെ ധൈര്യം കണ്ടപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നി’, നവ്ദീപ് പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ ഒരു പൊലീസുകാരന്‍ തന്നെ ലാത്തികൊണ്ട് അടിച്ചുവെന്നും നവ്ദീപ് പറഞ്ഞു. അതേസമയം ആ പൊലീസുകാരനോട് ദേഷ്യമില്ലെന്നും നവ്ദീപ് കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്തത്. അദ്ദേഹവും ഒരു കര്‍ഷകന്റെ മകനാണ്’, നവ്ദീപ് പറഞ്ഞു. നവ്ദീപിന്റെ അച്ഛനും സഹോദരനും പ്രതിഷേധത്തില്‍ ഭാഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News