ചെങ്കടലിലെ സൗദി കാര്‍ഗോ ടെര്‍മിനലില്‍ ഹൂതി ഭീകരാക്രമണ ശ്രമം തകര്‍ത്തതായി അറബ് സഖ്യ സേന

ചെങ്കടലിലെ സൗദി കാര്‍ഗോ ടെര്‍മിനലില്‍ ഹൂതി ഭീകരാക്രമണ ശ്രമം തകര്‍ത്തതായി അറബ് സഖ്യ സേന. ആയുധങ്ങള്‍ നിറച്ച ബോട്ടുകളുപയോഗിച്ച് സ്‌ഫോടനം നടത്താനുള്ള ശ്രമമാണ് തകര്‍ത്തത്. ഹൂതി ആയുധ ബോട്ടുകള്‍ തകര്‍ക്കുന്നതിനിടെ തുറമുഖത്തെത്തിയ ഗ്രീക്ക് വാണിജ്യ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായും അറബ് സഖ്യ സേന അറിയിച്ചു.

ജിദ്ദയിലെ സൗദി അരാംകോയില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ പ്രതികാരമായി യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അതിശക്തമായ തിരിച്ചടി സഖ്യ സേന നടത്തിയതിന്റെ പിന്നാലെയാണ് ഈ ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News