പരാതിക്കാരനെ അപമാനിച്ചിറക്കിവിട്ട എ.എസ്.ഐയെ സ്ഥലം മാറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

പരാതിനല്‍കാനെത്തിയ ആളെ അപമാനിച്ചിറക്കിവിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ ഡി.ജി.പി ഇടപെട്ട് നടപടി സ്വീകരിച്ചു. തിരുവനന്തപുരം നെയ്യാര്‍ ഡാം സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനെയാണ് ഡി.ജി.പി ഇടപെട്ട് സ്ഥലം മാറ്റിയത്. മുന്‍മന്ത്രി എ.പി അനില്‍കുമാറിന്റെ ഗണ്‍മാനായിരുന്ന ഗോപകുമാര്‍ കുട്ടിക്കാനം പോലീസ് ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്.

പരാതിക്കാരനോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ആയ ഗോപകുമാറിനെ ഡി.ജി.പി ഇടപെട്ട് സ്ഥലം മാറ്റിയത്. കള്ളിക്കാട് സ്വദേശി സുദേവനെ ഗ്രേഡ് എ.എസ്.ഐയും മുന്‍ മന്ത്രി എ.പി അനില്‍കുമാറിന്റെ ഗണ്‍മാനുമായ ഗോപകുമാര്‍ മകളുടെ മുന്നില്‍ വച്ച് അപമാനിച്ചിറക്കിവിടുകയായിരുന്നു.

കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സുദേവന്‍ ആദ്യം പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ തുടര്‍ നടപടി ഉണ്ടകത്തതിനെ തുടര്‍ന്ന് വീണ്ടും സ്റ്റഷനിലെത്തിയപ്പോഴാണ് ഗ്രേഡ് എ.എസ്.ഐ ഗോപകുമാര്‍ മോശമായി പെരുമാറിയത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും ഡി.ജി.പി ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News