കണ്ണൂർ കോർപറേഷനിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാർഥി തെരഞ്ഞെടുപ്പ് ചൂടിനൊപ്പം പരീക്ഷാ ചൂട് കൂടി അനുഭവിക്കുകയാണ്. ഏഴര ഡിവിഷനിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ഫാദിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യൂണിവേഴ്സിറ്റി പരീക്ഷയും എഴുതുന്നത്.പരീക്ഷയിലും തിരഞ്ഞെടുപ്പിലും മിന്നുന്ന വിജയം നേടുമെന്നാണ് സ്ഥാനാർഥിയുടെ പ്രതീക്ഷ.
തലശ്ശേരി ബ്രണ്ണൻ കോളേജിൽ എം എ ഹിസ്റ്ററി മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയാണ് ഫാദിയ.കണ്ണൂർ കോർപറേഷനിലേക്ക് മത്സരിക്കുന്ന എൽ ഡി എഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നപ്പോഴാണ് പരീക്ഷ ചൂടും ഒപ്പം എത്തിയത്. കണ്ണൂർ സർവകലാശാലയുടെ എം എ ഹിസ്റ്ററി രണ്ടാം സെമസ്റ്റർ പരീക്ഷയാണ് നടക്കുന്നത്. പഠനവും പ്രചരണവും ഒരുമിച്ചു കൊണ്ടു പോവുകയാണ് ഇപ്പോൾ ഫാദിയ.
എസ് എഫ് ഐ യിൽ പ്രവർത്തിച്ച പരിചയമാണ് പൊതു പ്രവർത്തനത്തിലെ മുൻ പരിചയം.നാട്ടുകാരുടെ പ്രിയങ്കരിയായ ഈ യുവ സ്ഥാനാർഥി നാട്ടിൽ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് തന്നെയാണ് പ്രതീക്ഷ.നിലവിൽ യു ഡി എഫിന്റെ സിറ്റിംഗ് സീറ്റിലാണ് ഫാദിയ മത്സരിക്കുന്നത്. വികസന മുരടിപ്പ് നേരിടുന്ന ഈ പ്രദേശത്തെ വികസനത്തിലേക്ക് നയിക്കാൻ ഫാദിയയ്ക്ക് ഏറെ പദ്ധതികളും കാഴ്ച്ചപ്പാടുകളുമുണ്ട്.
പരീക്ഷ എത്തിയതൊന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചിട്ടില്ല. പരീക്ഷയും പഠനവും കഴിഞ്ഞുള്ള സമയം മുഴുവൻ വോട്ടർമാരെ കാണുന്നതിനാണ് മാറ്റി വയ്ക്കുന്നത്.ഫലം വരുമ്പോൾ പരീക്ഷയിലും തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നാണ് ഫാദിയയുടെ പ്രതീക്ഷ.

Get real time update about this post categories directly on your device, subscribe now.