സ്വര്‍ണ്ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിക്കും

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ 10 പ്രതികള്‍ക്ക് എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം മതനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈ വെട്ടിയ കേസില്‍ 11 പ്രതികള്‍ക്കെതിരായ കുറ്റപത്രം കൊച്ചി എന്‍ ഐ എ കോടതി ഇന്ന് വായിച്ച് കേള്‍പ്പിക്കുന്നുണ്ട്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ക‍ഴിയുന്ന മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ച 8 പ്രതികള്‍ക്കുമെതിരായ കുറ്റപത്രമാണ് കോടതിയില്‍ വായിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News