കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 6 രോഗികള്‍ മരിച്ചു

ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 6 രോഗികള്‍ മരിച്ചു. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്ന 6 രോഗികളാണ് തീപിടുത്തത്തിൽ മരിച്ചത്.

രണ്ടാം നിലയിലെ ഐസിയുവിലാണ് തീ പടർന്നത്. പതിനൊന്ന് പേരാണ് അപകട സമയത്ത് ഐസിയുവിലുണ്ടായിരുന്നത്.

ആശുപത്രിയിലുണ്ടായിരുന്ന 30 പേരെ മറ്റ്‌ ആശുപത്രികളിലേക്ക്‌ മാറ്റി. മുഖ്യമന്ത്രി വിജയ്‌ രൂപാണി അന്വേഷണത്തിന്‌ ഉത്തരവിട്ടു. ഇത്‌ രണ്ടാം തവണയാണ്‌ ഗുജറാത്തിൽ കോവിഡ്‌ ആശുപത്രിയിൽ തീപിടുത്തമുണ്ടാകുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News