ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് ഒഴിയുമെന്ന് ട്രംപ്

ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് ഒഴിയുമെന്ന് ഡോണള്‍ഡ് ട്രംപ്. ഇലക്ട്രല്‍ കോളജ് ബൈഡന്റെ വിജയം ഉറപ്പാക്കിയാല്‍ തോല്‍വി അംഗീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അതേസമയം, തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.

ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ് ഹൗസ് ഒഴിയുമെന്നായിരുന്നു ട്രംപിന്‍റെ മറുപടി.ഇതാദ്യമായാണ് ട്രംപ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തുന്നത്.

എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ തോല്‍വി അംഗീകരിക്കുന്നത് ബുദ്ധിമുട്ടാകും. ജനുവരി 20നിടയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു.

ഡിസംബര്‍ 24നാണ് ഇലക്ട്രല്‍ കോളജ് ബൈഡന്റെ വിജയം തീരുമാനിക്കുക. നിലവില്‍ ബൈഡന് 306 വോട്ടുകളും ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചത്.

ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ തുടക്കം മുതല്‍ തന്നെ ട്രംപ് തയ്യാറായിരുന്നില്ല. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ട്രംപ് ആരോപിച്ച് കോടതിയെ സമീപിക്കാന്‍ പോലും മുതിര്‍ന്നിരുന്നു. യുഎസിലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ഒരു മൂന്നാം ലോക രാജ്യം പോലെയാണെന്നും ട്രംപ് പരിഹസിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ വാദം അധികൃതര്‍ തള്ളുകയാണുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News