മതനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈ വെട്ടിയ കേസിൽ രണ്ടാം ഘട്ട വിചാരണ അടുത്ത വർഷം ഏപ്രിൽ പതിനാറിന് തുടങ്ങും. രണ്ടാം ഘട്ട വിചാരണയിൽ ഉൾപ്പെട്ട 11 പ്രതികളെ കൊച്ചി എൻ ഐ എ കോടതിയിൽ ഹാജരാക്കി. പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു.
ആക്രമണത്തിൻ്റെ മുഖ്യ ആസൂത്രകൻ എം കെ നാസറടക്കമുള്ള പ്രതികൾക്കെതിരെയാണ് നടപടി. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകരാണ്. കേസിലെ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്.
വിചാരണ പൂർത്തിയാക്കിയ പതിമൂന്ന് പ്രതികളെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.

Get real time update about this post categories directly on your device, subscribe now.