മോഡിയ്ക്ക് വോട്ട് ചോദിച്ച് എല്‍ഡിഎഫ്

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ ഇക്കുറി പത്തനംതിട്ട ജില്ലയിലെ മത്സരം ദേശീയ ശ്രദ്ധനേടിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മോ‍ഡിയാണ് മത്സര രംഗത്തെ താരം.

ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരാണ് മോദി. കോന്നി താഴം ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയാണ് ജിജോ മോഡിയാണ് പത്തനംതിട്ടയില്‍ ശ്രദ്ധേയ താരമാകുന്നത്. വോട്ടര്‍മാരെ നേരില്‍ കണ്ട് പരിചയപ്പെടുത്തുമ്പോള്‍ പലര്‍ക്കും അത്ഭുതമാണ്.

മാധ്യമപ്രവര്‍ത്തകനായിരുന്ന ജിജോ മോഡി സ്വകാര്യ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിയതോടെയാണ് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായത്.

യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റില്‍ കോണ്‍ഗ്രസിലെ സാമുവല്‍ കിഴക്കുപുറത്താണ് മോഡിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News