‘ബാഹുബലിക്ക്’ ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ ആര്‍ ആര്‍’. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അലിയ ഭട്ടിനെയും അജയ് ദേവ്ഗണിനെയും ബോളിവുഡില്‍ നിന്നും സമുദ്രക്കനിയെ തമിഴില്‍ നിന്നും കൂടാതെ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ അന്തര്‍ദേശീയ താരങ്ങളും ചിത്രത്തിലുണ്ട്. ബാഹുബലി സീരീസ് പോലെ തന്നെ രാജമൗലിയുടെ വരാനിരിക്കുന്ന ആര്‍ ആര്‍ ആറും ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ്.
മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലാല്‍ അതിഥി വേഷത്തിലല്ല എത്തുന്നതെന്നും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാം ചരണും ജൂനിയര്‍ എന്‍ടിആറും സ്‌ക്രീനില്‍ എത്തുന്നതിനുമുമ്പുള്ള ശബ്ദ സാന്നിധ്യമായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നുമാണ് വിവരം.
തമിഴില്‍ വിജയ് സേതുപതിയും ഹിന്ദിയില്‍ അമീര്‍ ഖാനും തെലുങ്കില്‍ ചിരഞ്ജീവിയും കന്നഡയില്‍ ശിവരാജ് കുമാറുമാണ് ഇത്തരത്തില്‍ ആര്‍ ആര്‍ ആറില്‍ ശബ്ദസാന്നിധ്യമാകാന്‍ ഒരുങ്ങുന്നത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Get real time update about this post categories directly on your device, subscribe now.